ജമ്മു കശ്മീരില്‍ ഇതുവരെ നല്‍കിയത് 1 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍

Update: 2021-09-18 17:59 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇതുവരെ നല്‍കിയത് 1 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഇക്കാര്യത്തില്‍ ജമ്മു കശ്മരീലെ ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

നിലവില്‍ ജമ്മുവില്‍ 1,440 സജീവ രോഗികളാണ് ഉള്ള ത്. ഇതുവരെ 3,21,756 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ രോഗം ബാധിച്ച് മരിച്ചു.

ഇന്ന് രാജ്യത്ത് ആകെ 35,662 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 281 പേര്‍ രോഗം ബാധിച്ച് മരിച്ചു.

രാജ്യത്ത് നിലവില്‍ 3,40,639 പേരാണ് സജീവ രോഗികള്‍. ആകെ രോഗബാധിതരുടെ 1.02 ശതമാനമാണ് ഇത്.

വെള്ളിയാഴ്ച 2.5 കോടി വാക്‌സിനാണ് രാജ്യത്താകമാനം നല്‍കിയത്. ഒരു ദിവസം നല്‍കിയ ഏറ്റവും കൂടിയ വാക്‌സിനേഷനായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായിരുന്നു 2. കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 

Tags:    

Similar News