ലൈഫ് മിഷന്‍ അഴിമതി; സി എം രവീന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങി ഇഡി

Update: 2023-02-19 02:58 GMT

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. ഇത് മൂന്നാം തവണയാണ് ഇഡി രവീന്ദ്രന്റെ മൊഴി എടുക്കുന്നത്. കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കര്‍ ഐഎഎസും സ്വപ്‌നാ സുരേഷും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശമുണ്ട്. ഇരുവരും രവീന്ദ്രനെതിരേ മൊഴി നല്‍കിയിരുന്നു.

Tags:    

Similar News