ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം

ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതിയെന്ന് പ്രതിപക്ഷം

Update: 2022-08-23 08:54 GMT
ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതി. ജുഡിഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യൂട്ടീവ് മാറുന്നു. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയും. ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. സിപിഐ മന്ത്രിമാരെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നിങ്ങള്‍ തമ്മില്‍ ഉണ്ടായ സെറ്റില്‍മെന്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗര്‍ഭാഗ്യകരമാണെന്ന് സതീശന്‍ പറഞ്ഞു. 

Tags:    

Similar News