ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൊല്ലത്തെ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ മല്‍സരിക്കും

നിലവില്‍ കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് വ്യക്തമാക്കിയത്.

Update: 2019-01-18 18:32 GMT

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കുമെന്ന് ആര്‍എസ്പി പ്രഖ്യാപിച്ചു. നിലവില്‍ കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച്‌ ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രേമചന്ദ്രന്‍റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം ആര്‍എസ്‍പി വ്യക്തമാക്കിയത്.ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രാഷ്ട്രീയമായി പകപോക്കുന്നുവെന്ന് പ്രേമചന്ദ്രനെതിരെ ആരോപണമുയര്‍ന്നിരുന്നു.എന്നാല്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News