ലോട്ടറി തട്ടിപ്പു കേസിലെ പ്രതി സാന്റിയാഗോ മാര്‍ട്ടിന് മുന്‍കൂര്‍ ജാമ്യം

ഇതേ കേസില്‍ അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട് വീണ്ടും അറസ്റ്റ് ചെയ്യുമോയെന്ന ഭയത്തിലാണ് മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

Update: 2019-01-29 15:20 GMT

കൊച്ചി: ലോട്ടറി തട്ടിപ്പു കേസിലെ പ്രതി സാന്റിയാഗോ മാര്‍ട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രതിക്കെതിരെ കോടതിയില്‍ നിലവിലിരിക്കുന്ന കേസില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലാണ്. ഇതേ കേസില്‍ അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട് വീണ്ടും അറസ്റ്റ് ചെയ്യുമോയെന്ന ഭയത്തിലാണ് മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. എന്നാല്‍ ജാമ്യമുള്ള കേസില്‍ അന്വേഷണ ഏജന്‍സിക്ക് വീണ്ടും അറസ്റ്റ് ചെയ്യാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ സമന്‍സ് കിട്ടിയാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറുടെ മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നു തവണ മാര്‍ട്ടിന്‍ സമന്‍സ് നിഷേധിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള കേസില്‍ കുറ്റകൃത്യങ്ങളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് അതിനാലാണ് സമന്‍സ് അയച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. വീണ്ടും കേസുകള്‍ മാര്‍ട്ടിനെതിരെ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ 2018 ഡിസംബര്‍ 17-ന് ഹാജരാകാനുള്ള സമന്‍സ് 21-നാണ് കിട്ടിയതെന്നും മാര്‍ട്ടിന്‍ വാദിച്ചു. പ്രിവന്റ്ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് അനുസരിച്ചാണ് കേസ്. 

Tags:    

Similar News