ലൗ ജിഹാദ് നുണ ബോംബ്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആയുധമെന്നും മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്ടെ വിഷയം അവിടെ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി
തിരുവനന്തപുരം: ലൗ ജിഹാദ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആയുധമാണെന്നും വിവാഹം ഒരോരുരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോടഞ്ചേരിയില്‍ സിപിഎം ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷിജിനും ജോയ്‌സിയും തമ്മിലുള്ള വിവാഹത്തെചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാതലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദ് ഒരു നുണ ബോംബാണെന്നും മന്ത്രി വ്യക്തിമാക്കി. ലൗ ജിഹാദില്‍ പാര്‍ട്ടിക്ക് ഒരു നിലപാടെയുള്ളൂ, വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ ആരു രംഗത്തു വന്നാലും അതിനെ ചെറുക്കും. കോഴിക്കോട്ടെ വിഷയം അവിടെ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഷിജിന്റെ മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് അഭിപ്രായപ്പെട്ടത്. ഷിജിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകും. ഈ വിവാഹം കാരണം ഒരു സമുദായം പാര്‍ട്ടിക്കെതിരെ തിരിയാന്‍ കാരണമായി. പ്രണയം ഷിജിന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോര്‍ജ് എം തോമസ് നേരത്തെ പറഞ്ഞിരുന്നു. ലവ് ജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്നാണ് പാര്‍ട്ടി രേഖകളില്‍ പറഞ്ഞിട്ടുള്ളതെന്ന് ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടി. പ്രഫഷനല്‍ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാസമ്പമ്പന്നരായ യുവതികള്‍ ലൗ ജിഹാദ് പോലെയുള്ള സംഗതികളില്‍ വശംവദരാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും പ്രമേയങ്ങളുമെല്ലാം വ്യക്തമാക്കിയതാണ്. ലൗജിഹാദ് അപൂര്‍വമായി കേരളത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.