പാചകവാതക സിലിണ്ടര്‍: നവംബര്‍ ഒന്നു മുതല്‍ ഒടിപി സമ്പ്രദായം, ആഗോള എണ്ണവിലക്കനുസരിച്ച് എല്ലാ മാസവും വില വര്‍ധന
ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യുന്നതില്‍ നാളെ മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നു. ആഗോള എണ്ണവിലക്കനുസരിച്ച് മാസാമാസം വില വര്‍ധിപ്പിക്കാനുള്ള നീക്കവുമുണ്ട്.
പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് നാളെ മുതല്‍ ഉപഭോക്താക്കള്‍ വിതരണക്കാരന് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കണം. ഡെലിവറി ഓതന്റിക്കേഷനില്‍ വരുത്തിയ മാറ്റമാണ് കാരണം.
മറ്റ് ഇന്ധനങ്ങളെപ്പോലെ പാചകവാതക വിലയും ആഗോള വിപണിക്കനുസരിച്ച് അടുത്ത മാസം മുതല്‍ ചാഞ്ചാടും. എല്ലാ മാസവും വിലയില്‍ മാറ്റമുണ്ടാകും. അടുത്ത മാസം പാചകവാതകവില വര്‍ധിക്കുമെന്നാണ് ചുരുക്കം.