മഠത്തുംപടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

വില്ലേജ് ഓഫീസ് സേവനങ്ങള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറും.

Update: 2020-09-15 13:42 GMT

മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ മഠത്തുംപടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി എം അയ്യപ്പന്‍കുട്ടി, സരോജ വേണു ശങ്കര്‍, ഹെന്‍സി ഷാജു, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവ, മറ്റു രാഷ്ട്രിയ കക്ഷി നേതാക്കള്‍, നാട്ടുകാര്‍, ജനപ്രതിനിധികള്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

44 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിതി കേന്ദ്രമാണ് വില്ലേജ് ഓഫീസിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. മഠത്തുംപടി സ്വദേശി പടിയില്‍ ജോണ്‍സണ്‍ തോമസ് വിട്ടു നല്‍കിയ 10 സെന്റ് സ്ഥലത്താണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ് സേവനങ്ങള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറും. വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് കാല താമസമില്ലാതെ ഇനി മുതല്‍ കാര്യങ്ങള്‍ ചെയ്തു മടങ്ങാം. കൂടാതെ വൈ ഫൈ സൗകര്യവും ഉണ്ടായിരിക്കും. 

Similar News