മദ്യക്കുപ്പിക്ക് പ്രദേശത്തിന്റെ പേരിടുന്നത് ജനങ്ങളോടുള്ള സർക്കാരിന്റെ ധിക്കാരം

Update: 2023-01-15 13:42 GMT

പരപ്പനങ്ങാടി: മലബാർ ബ്രാണ്ടി എന്ന പേരിൽ വിദേശ മദ്യം പുറത്തിറക്കി ലാഭം കൊയ്യാനുള്ള സർക്കാറിന്റെയും ബീവറേജ് കോർപ്പറേഷന്റെയും നടപടി മലബാറിലെ ജനങ്ങളോടുള്ള ധിക്കാരമാണെന്ന് കേരള മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗം മദ്യനിരോധന സമിതി വനിതാ വിങ് ജില്ലാ പ്രസിഡന്റ് കെ പി രാധ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. വിജയൻ അധ്യക്ഷനായി. മെമ്പർഷിപ്പ് കാംപയിൻ സജീവമാക്കാനും സമിതിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കാനും തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസർ അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ അബ്ദുറഷീദ് കണ്ടനകം, മുസ്തഫ കുഴിപ്പുറം, എൻ.പി വസുമതി ടീച്ചർ, പ്രേമ തോട്ടത്തിൽ, വി.സി മുഹമ്മദ്‌കോയ തങ്ങൾ, സൽ‍മ പള്ളിയാളി, ആരിഫ മമ്പുറം, പി ഷീബ പ്രസംഗിച്ചു.

Similar News