പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവില്‍നിന്ന് വീണ്ടുമൊരു കുഞ്ഞ് വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍
വാര്‍ധക്യത്തില്‍ തനിക്ക് തുണയാകാന്‍ ഒരു കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യം ന്യായമാണെന്ന് നിരീക്ഷിച്ച കോടതി യുവതിയോടും ഭര്‍ത്താവിനോടും ജൂണ്‍ 24ന് മുമ്പായി കൗണ്‍സിലിങിന് വിധേയമാകാന്‍ നിര്‍ദേശിച്ചു. കൗണ്‍സിലിങിനൊപ്പം ഒരു ഐവിഎഫ് ചികില്‍സാ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കിയതായും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
മുംബൈ: പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍നിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. മുംബൈ സ്വദേശിനിയായ 35 കാരിയാണ് അകന്നു കഴിയുന്ന ഭര്‍ത്താവില്‍ നിന്നു രണ്ടാമതും കുഞ്ഞിനെ വേണമെന്ന വിചിത്ര ആവശ്യവുമായി നന്ദേഡ് കുടുംബ കോടതിയിലെത്തിയത്. പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നതിന് മുമ്പ് ശാരീരിക ബന്ധം വഴിയോ കൃത്രിമ ബീജസങ്കലനം വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതി ഹര്‍ജിയില്‍ പറയുന്നത്.
മാനുഷിക പരിഗണനയുടെ പേരില്‍ നിയമം സ്ത്രീക്ക് പ്രത്യുല്‍പ്പാദനത്തിന് അവകാശം നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. വാര്‍ധക്യത്തില്‍ തനിക്ക് തുണയാകാന്‍ ഒരു കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യം ന്യായമാണെന്ന് നിരീക്ഷിച്ച കോടതി യുവതിയോടും ഭര്‍ത്താവിനോടും ജൂണ്‍ 24ന് മുമ്പായി കൗണ്‍സിലിങിന് വിധേയമാകാന്‍ നിര്‍ദേശിച്ചു. കൗണ്‍സിലിങിനൊപ്പം ഒരു ഐവിഎഫ് ചികില്‍സാ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കിയതായും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, കോടതി വിധി നിയമ വിരുദ്ധവും വ്യാമോഹവും സാമൂഹിക നീതിക്ക് നിരക്കാത്തതുമാണെന്ന് ഭര്‍ത്താവ് വാദിച്ചു. എആര്‍ടി സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ ആകാം എന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചു. പ്രത്യുല്‍പ്പാദന അവകാശം വൈകാരികമായ ചര്‍ച്ചയാണെന്നും അതിസങ്കീര്‍ണമായ പ്രശ്‌നമാണെന്നും കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞു. മാത്രവുമല്ല ഭര്‍ത്താവിന്റെ പൂര്‍ണ അനുവാദമില്ലാതെ എആര്‍ടി ചെയ്യാന്‍ നിയമത്തിന് പരിമിതികളുണ്ടെന്ന് യുവതിയോടും കോടതി പറഞ്ഞു.
ഐടി ഉദ്യോഗസ്ഥരായ ഇരുവര്‍ക്കും ഒരു കുട്ടി ഉണ്ട്. 2017ലാണ് യുവതിയുടെ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്. നിലവില്‍ ഒരു കുട്ടിയുള്ള ദമ്പതിമാരുടെ വിവാഹമോചന ഹര്‍ജിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് യുവതി ഭര്‍ത്താവില്‍നിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ആര്‍ത്തവിരാമത്തിന് മുന്‍പ് ലൈംഗികബന്ധത്തിലൂടെയോ ഐവിഎഫ്. മാര്‍ഗത്തിലൂടെയോ ഗര്‍ഭം ധരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. വിവാഹമോചനം കാത്തിരിക്കുന്ന തനിക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെയാണ് ബീജദാനത്തിലൂടെയുള്ള കൃത്രിമഗര്‍ഭധാരണത്തിനുള്ള സാധ്യത കോടതി ആരാഞ്ഞത്.
നിലവിലുള്ള കുട്ടിക്ക് പിതാവ് ചിലവിന് കൊടുക്കണമെന്ന് ഉത്തരവിട്ട കോടതി ഭാര്യക്ക് ജോലിയുള്ളതിനാല്‍ ജീവനാംശം കൊടുക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാവാത്ത കുട്ടി അമ്മക്കൊപ്പമാണ് കഴിയുന്നത്. എന്നാല്‍ ഭര്‍ത്താവ് രണ്ടാമത്തെ കുഞ്ഞിനെ നല്‍കിയില്ലെങ്കില്‍ അയാള്‍ക്കെതിരേ ക്രിമിനല്‍ കേസ് നല്‍കുമെന്നാണ് ഭാര്യ പറയുന്നത്.