മഹാരാഷ്ട്രയില്‍ പിടിവിടുന്നു; കൊവിഡ് കേസുകള്‍ 30000 കടന്നു; മുംബൈയില്‍ 18,500

Update: 2020-05-16 16:28 GMT

മുംബൈ: കൊവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1,606 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 67 ആയി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള മുംബൈയില്‍ രോഗികളുടെ എണ്ണം 18,555 ആയി. ഇന്ന് മാത്രം അവിടെ 884 പേര്‍ക്ക് രോഗം പിടിപെട്ടു. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുതന്നെ രോഗം ഗുരുതരമായി ബാധിച്ച നഗരങ്ങളിലൊന്നാണ് മുംബൈ.

മുംബൈയില്‍ മാത്രം ഇന്ന് 41 പേരാണ് മരിച്ചത്. ഇതുവരെ അവിടെ 696 പേര്‍ കൊവിഡ് മൂലം മരിച്ചു. മുംബൈയില്‍ ഇന്ന് മരിച്ചവരുടെ വയസ്സ് തിരിച്ചുള്ള കണക്ക് ഇങ്ങനെ: 26 പുരുഷന്മാര്‍, 15 സ്ത്രീകള്‍. മരിച്ച 41 പേരില്‍ 24 പേര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉള്ളവരാണ്. 40 വയസ്സിനു താഴെ 2 പേര്‍. 27 പേര്‍ 60 മുകളില്‍. 12 പേര്‍ 40നും 60നും ഇടയില്‍.

ഇന്ന് ഏഴ് പേര്‍ മരിച്ചത് പൂനെയിലാണ്. താനെയിലും ഏഴ് പേര്‍ മരിച്ചു. ഔറംഗബാദില്‍ 5, ജല്‍ഗവോണ്‍ 3, മിറഭയാന്‍ഡര്‍ 2, നാസിക്കിലും സോളാപ്പൂരിലും ഒന്ന് വീതം.

524 പേര്‍ ഇന്ന് സംസ്ഥാനത്ത് രോഗവിമുക്തി നേടി. സംസ്ഥാനത്ത് രോഗവിമുക്തി നേടിയവരുടെ ആകെ എണ്ണം 7,008

നിലവില്‍ 22,479 ആക്റ്റീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 

Tags:    

Similar News