നിരവധി പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ അവസാനിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2022-10-29 04:58 GMT

മുംബൈ: സംസ്ഥാനത്തെ നിരവധി പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കിവന്നിരുന്ന പോലിസ് സുരക്ഷ ഷിന്‍ഡെ-ഫട്‌നാവിസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷ നീക്കം ചെയ്ത നേതാക്കളില്‍ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന ഉദ്ദവ് താക്കെ വിഭാഗം എന്നീ പാര്‍ട്ടികളിലുള്ളവര്‍ ഉള്‍പ്പെടുന്നു.

ചില നേതാക്കളുടെ സുരക്ഷയുടെ തോത് കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

എന്‍സിപി നേതാവ് അജിത് പവാറിനും ദിലീപ് വല്‍സെ പാട്ടീലിനും ഇതിവരെ ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നിടത്തുനിന്ന് വൈ കാറ്റഗറിയിലേക്ക് മാറ്റി.

അനില്‍ ദേശ്മുഖ്, ഛഗന്‍ ഭുജ്ബല്‍, ബാലാസാഹേബ് തൊറാട്ട്, നിതിന്‍ റൗട്ട്, നാനാ പട്ടോലെ, ജയന്ത് പാട്ടീല്‍, സഞ്ജയ് റൗട്ട്, വിജയ് വഡേത്തിവാര്‍, ധനഞ്ജയ് മുണ്ടെ, നവാബ് മാലിക്, നര്‍ഹാരി ജീര്‍വാള്‍, സുനില്‍ കേദാര്‍, അസ്ലം ഷെയ്ഖ്, അനില്‍ പരബ് തുടങ്ങിയ നേതാക്കള്‍ക്കാണ് സുരക്ഷ കുറച്ചിരിക്കുന്നത്.

Tags:    

Similar News