പള്ളികളിലെ ഉച്ചഭാഷിണി: രാജ് താക്കറെയുടെ ഭീഷണി നേരിടാന്‍ സജ്ജം; പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മുംബൈ പോലിസ് സന്നാഹം ശക്തമാക്കി
മുംബൈ: മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ഒഴിവാക്കണമെന്ന നവ്‌നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ ഭീഷണി നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് മുംബൈ പോലിസ്. പ്രശ്‌നബാധിത പ്രദേശങ്ങള്‍ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഏത് പ്രദേശക്കും അഞ്ച് മിനിറ്റിനകം എത്താന്‍ സാധിക്കുമെന്നും പോലിസ് അറിയിച്ചു.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂറും പോലിസ് ജാഗ്രതപാലിക്കും. പട്രോളിങ്ങും ശക്തമാക്കും.
മെയ് മൂന്നിനുള്ളില്‍ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്ന് എടുത്തുമാറ്റിയില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ക്കുമുന്നില്‍ മഹാആരതി കഴിക്കുമെന്നും ആ സമയത്ത് ഹനുമാന്‍ ഗീതങ്ങള്‍ ആലപിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
പള്ളികളെ ബാങ്ക് വിളി മതപ്രശ്‌നമല്ല, സാമൂഹികപ്രശ്‌നമാണെന്നാണ് രാജ് താക്കറെ പറയുന്നത്.
തങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ വച്ചാല്‍ പകരം ഹനുമാന്‍ ഛാലിസ വയക്കുമെന്നും നവ്‌നിര്‍മാണ്‍സേന പറയുന്നു.