മാഹിന്‍ വധക്കേസ്: ആര്‍എസ്എസ്സുകാരായ പ്രതികളുടെ ശിക്ഷ സുപ്രിംകോടതി ശരിവച്ചു
ന്യൂഡല്‍ഹി: ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ സുപ്രിംകോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2006 ഡിസംബര്‍ 16ന് പുലര്‍ച്ചെ പോട്ട ധന്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മാഹിനെയാണ് പ്രതികളായ സതീശ്, ശര്‍മ എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. മാഹിന്റെ ദേഹത്ത് 46 വെട്ടുകളുണ്ടായിരുന്നു.
ജീവപര്യന്തത്തിനു പുറമെ ഇവര്‍ക്കെതിരേ 50,000 രൂപ പിഴയും വിധിച്ചിരുന്നു. പിഴ സംഖ്യ മാഹിന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കും നല്‍കണം.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ എന്‍ ബാലഗോപാലും നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.