മുഖ്യധാര പാര്‍ട്ടികള്‍ ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നടത്തുന്നു: എസ്ഡിപിഐ
രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന സംഘപരിവാറിനെതിരെ ശബ്ദിക്കുന്നതില്‍ എസ്ഡിപിഐക്ക് പരിമിതികള്‍ ഇല്ലെന്നും ഫൈസല്‍ ഫൈസി ഈരാറ്റുപേട്ട പറഞ്ഞു.
കേളകം: ബിജെപിയോട് മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണു നടത്തുന്നതെന്ന് എസ്ഡിപിഐ നേതാവ് ഫൈസല്‍ ഫൈസി ഈരാറ്റുപേട്ട. എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന സംഘപരിവാറിനെതിരെ ശബ്ദിക്കുന്നതില്‍ എസ്ഡിപിഐക്ക് പരിമിതികള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലും കര്‍ണാടകയിലും എസ്ഡിപിഐക്കുണ്ടായ തിളക്കമാര്‍ന്ന വിജയം പാര്‍ട്ടിയിലേക്ക് ആയിരങ്ങള്‍ കടന്നുവരുന്നതിനു കാരണമായിട്ടുണ്ട്. രാജ്യത്ത് അതിവേഗം എസ്ഡിപിഐ വളരുന്നതിന്റെ കാരണം കണ്ടെത്താന്‍ മുസ്‌ലിംലീഗ് ദേശീയാ അന്വേഷണ കമ്മീഷനെ വെക്കാന്‍ യോഗം ചേരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
സമുദായത്തിന്റെ ഉപ്പും ചോറും തിന്നു വളര്‍ന്ന ലീഗ് നേതാക്കന്മാര്‍ അഴിമതിയും സ്വജനപക്ഷപാതിത്വവും നടത്തിയതിനു ഇപ്പോള്‍ ജയിലുകളിലെ അന്നം കഴിക്കുകയാണ്. ബിജെപിയെ കാണിച്ച് ന്യുനപക്ഷങ്ങളുടെ വോട്ടുതട്ടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും അവര്‍ക്കെതിരേ ശബ്ദിക്കുന്ന പിന്നാക്ക ദലിത് സംഘടനകളെയും പാര്‍ട്ടികളെയും തീവ്രവാദികളായി ചിത്രീകരിച്ച് ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ധഹം പറഞ്ഞു.
പരിപാടി എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ ഉദ്ഘാടനം ചെയ്തു. രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമ്പോള്‍ ഇന്ത്യയുടെ പ്രതിപക്ഷ റോള്‍ നിര്‍വ്വഹിക്കേണ്ടത് എസ്.ഡി.പി.ഐ ആണെന്നാണ് സാഹചര്യവും, വര്‍ത്തമാന കാല ഇന്ത്യയും ആഗ്രഹിക്കുന്നതെന്നു സത്താര്‍ ഉളിയില്‍ പറഞ്ഞു. എസ് .ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം ഷമീര്‍ മുരിങ്ങോടി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് നട്ടുവനാട്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം മുനീറ ടീച്ചര്‍, എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് സെക്രട്ടറി ഷരീഫ് കെ എന്‍ പി എസ് ഷാനവാസ് സംസാരിച്ചു.
പടം:1) എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ ഉദ്ഘാടനം ചെയ്യുന്നു.
2) എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ ഫൈസല്‍ ഫൈസി ഈരാറ്റുപേട്ട സംസാരിക്കുന്നു.