ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ മൂന്ന് ദിവസമായിരിക്കും വാരാന്ത്യാവധി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് തീരുമാനമെടുത്തത്.
യുഎഇയില്‍ മൊത്തത്തില്‍ വാരാന്ത്യാവധി രണ്ടര ദിവസമായി കഴിഞ്ഞ ദിവസം നിജപ്പെടുത്തിയിരുന്നു. തുര്‍ന്നാണ് ഷാര്‍ജ അര ദിവസംകൂടെ കൂട്ടി അവധി ദിനം മൂന്നാക്കി വര്‍ധിച്ചത്.
രാവിലെ 7.30 മുതല്‍ 3.30വരെയായിരിക്കും ജോലി ചെയ്യേണ്ടിവരിക.