റിയാദില്‍ മദ്യവാറ്റ്: മലയാളികള്‍ അറസ്റ്റില്‍

Update: 2021-03-16 13:24 GMT
റിയാദില്‍ മദ്യവാറ്റ്: മലയാളികള്‍ അറസ്റ്റില്‍

റിയാദ്: റിയാദ് ഥുലൈം ഡിസ്ട്രിക്ടില്‍ മദ്യവാറ്റ് കേന്ദ്രങ്ങള്‍ നടത്തിയ മലയാളികളടക്കം നാലു ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിതരണത്തിന് തയാറാക്കിയ 131 കുപ്പി മദ്യവും പിടികൂടി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നതിന്റെയും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. മദ്യനിര്‍മാണത്തിനുള്ള വാഷും മറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.




Tags:    

Similar News