മാള ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

Update: 2020-09-21 14:33 GMT

മാള: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെപ്രതിപാദിക്കുന്ന വികസനരേഖ 'ജനസമക്ഷം' പ്രകാശനം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പ്രകാശനം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി പി രവീന്ദ്രന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ് ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ രാധാ ഭാസ്‌കരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദന്‍, സീനിയര്‍ ക്ലര്‍ക്ക് വി വി പ്രേംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News