മാള താണിക്കാട് പാറക്കുളം ജലാശയം കരകവിഞ്ഞു

Update: 2020-08-09 20:13 GMT

മാള: ശക്തമായ മഴയില്‍ താണിക്കാട് പാറക്കുളം ജലാശയം കരകവിഞ്ഞു. സമീപത്തെ വീടുകള്‍ അപകട ഭീഷണിയിലായി. പൊയ്യ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് മാളപള്ളിപ്പുറം പ്രദേശത്തെ ജലാശയമാണ് കരകവിഞ്ഞത്. ജലാശയത്തിന് സമീപത്തെ വലിയകത്ത് ബാവ, സുബ്രഹ്‌മണ്യന്‍ എന്നിവരുടെ വീടുകള്‍ ഭീഷണിയിലായി. പരിസര പ്രദേശത്തെ മലിനജലനം ഒഴുകിയെത്തുന്നതും വിനയായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പാതയിലൂടെയാണ് മഴ വെള്ളം ഒഴുകിയെത്തുന്നത്.

നേരത്തേ അധികൃതര്‍ ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് നടപടികള്‍ ഉണ്ടായില്ല. നൂറ്റാണ്ട് പഴക്കമുള്ള പാറക്കുളം ജലാശയം നേരത്തേ കര കവിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ വ്യക്തിയുടെ ഭൂമി വഴി ഒഴുകുന്ന വെള്ളം പഞ്ചായത്ത് തോട്ടില്‍ എത്തി പടിഞ്ഞാറന്‍ പാടശേഖരത്തില്‍ എത്തുകയാണ്. ഇവിടെ തോട് നിര്‍മ്മാണം നടത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. അപകട ഭീഷണി ഒഴിവാക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു. 

Similar News