എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായ നികുതി റെയ്ഡ്; മരിച്ചവരുടെ പേരിലും നിക്ഷേപം

Update: 2021-03-28 17:05 GMT

മലപ്പുറം: മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബാങ്കില്‍ അനധികൃത നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി. 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ബാങ്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുടെ പേരിലും ബാങ്കില്‍ നിക്ഷേപമുണ്ട്.

തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കളക്ടര്‍ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടര്‍ക്ക് നല്‍കിയ രേഖകളില്‍ ചില ഇടപാടുകള്‍ ബാങ്ക് മറച്ചുവച്ചതായി കണ്ടു. തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തിയത്.

പത്ത് വര്‍ഷത്തിനിടെ ആയിരം കോടിയുടെ ഇടപാട് ബാങ്കില്‍ നടന്നിട്ടുണ്ട്. 

Tags:    

Similar News