മലപ്പുറം ജില്ലാ വിഭജനം; രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി എസ് ഡിപിഐ

Update: 2019-01-17 17:08 GMT
മലപ്പുറം: മലപ്പുറം ജില്ലയുടെ സമ്പൂര്‍ണ്ണ വികസനത്തിന് വിഭജനമാണ് അനിവാര്യമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള എസ്ഡിപിഐ ലോങ്ങ് മാര്‍ച്ചിലൂടെ രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരേസമയം ജില്ലയുടെ അതിര്‍ത്തികളായ വഴിക്കടവില്‍ നിന്നും വെളിയങ്കോട്ട് നിന്നുമാണ് ലോങ്ങ് മാര്‍ച്ച് ആരംഭിക്കുന്നത്. ജനുവരി 28,29,30 തിയ്യതികളിലായി ആരംഭിക്കുന്ന മാര്‍ച്ച് 31ന് മലപ്പുറത്ത് സംഗമിക്കും.വെളിയങ്കോട് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന്റെ ജാഥാ ക്യാപ്റ്റന്‍ അഡ്വ കെ സി നസീറും വഴിക്കടവില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന്റെ ക്യാപ്റ്റന്‍ ബാബുമണി കരുവാരക്കുണ്ടുമാണ്. മലപ്പുറം ജില്ല വിഭജിക്കുക എന്നാവശ്യമുയര്‍ത്തി നേരത്തെ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ എസ്ഡിപിഐ നടത്തിയിരുന്നു.
Tags:    

Similar News