അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി ദമ്പതികൾ മരിച്ചു
ഡാളസ്: അമേരിക്കയിലെ സ്പ്രിങ് ക്രീക്ക് - പാർക്കർ റോഡിൽ വാഹനാപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി ദമ്പതികൾ മരിച്ചു. വിക്ടർ വർഗീസ് എന്ന സുനിൽ (45 ), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരണപ്പെട്ടത്.
സപ്തംബർ ഏഴിന് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിൻ്റെയും അമ്മിണി വർഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്. മരണപ്പെട്ട ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ടെക്സാസിലെ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷകൾ 21നു രാവിലെ 10 ന് നടക്കും. തുടർന്ന് സംസ്കാരം.