അബൂദബിയില്‍ മലയാളി തൊഴിലുടമയെ ബന്ധു കുത്തിക്കൊന്നു

Update: 2023-03-04 09:43 GMT
അബൂദബിയില്‍ മലയാളി തൊഴിലുടമയെ ബന്ധു കുത്തിക്കൊന്നു

അബൂദബി: മലയാളി തൊഴിലുടമയെ ബന്ധുവായ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. അബൂദബിയിലെ വ്യവസായ മേഖലയായ മുസഫയില്‍ സ്ഥാപനത്തിലാണ് ഈ ദാരുണസംഭവം അരങ്ങേറിയത്. ചങ്ങരംകുളം സ്വദേശിയായ അബ്ദുല്‍ ഖാദര്‍- ഖദീജക്കുട്ടി ദമ്പതികളുടെ മകന്‍ യാസറാണ് (38) കൊല്ലപ്പെട്ടത്. രണ്ടുമാസം മുമ്പ് ജോലിക്കായി നാട്ടില്‍ നിന്നും കൊണ്ടുവന്ന മുഹമ്മദ് ഗസാനിയുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു യാസര്‍. റംലയാണ് യാസിറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

Tags:    

Similar News