മാല്‍ക്കം എക്‌സ് എന്ന മലിക്കു ശബ്ബാസ് വധിക്കപ്പെട്ടിട്ട് 54 വര്‍ഷം. 1965 ഫെബ്രുവരി 21നാണ് ന്യൂയോര്‍ക്കിലെ ഒരു ഹാളില്‍ പ്രസംഗിക്കവെ ഒരു കൊലയാളി അദ്ദേഹത്തിന്റെ നേരെ നിറയൊഴിക്കുന്നത്. അന്ന് മാല്‍ക്കത്തിന് വയസ്സ് 39. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ മോചനത്തിനായി പടപൊരുതിയ മാല്‍ക്കം സദസ്സിനെ കയ്യിലെടുക്കുന്ന പ്രാസംഗികനും പൊതുപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജം നിറഞ്ഞ വാക്കുകള്‍ മനസ്സില്‍ അടിമത്തം പേറി നടന്ന പതിനായിരങ്ങളെ ആത്മാഭിമാനമുള്ള മനുഷ്യരാക്കി മാറ്റി. പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച മാല്‍ക്കം പ്രസിദ്ധ ഗ്രന്ഥകാരനായ അലക്‌സ് ഹേയ്‌ലിയുടെ സഹായത്തോടെ രചിച്ച ആത്മകഥ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നല്ല കൃതികളിലൊന്നാണ്. മലയാളമടക്കം പല ഭാഷകളിലേക്കും അത് പരിഭാഷ ചെയ്തിട്ടുണ്ട്. മാല്‍ക്കം കൊല്ലപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അത് പ്രസിദ്ധീകരിച്ചത്.
ഇതിഹാസ ബോക്‌സിങ് താരം മുഹമ്മദ് അലിയുടെ ഫോട്ടൊയെടുക്കുന്ന മാല്‍ക്കം
മാല്‍ക്കത്തിന് വെടിയേറ്റ സ്ഥലം. വെടിയുണ്ടയേറ്റ ഭാഗമാണ് വൃത്തത്തില്‍