എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Update: 2022-05-19 11:57 GMT

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സര്‍വകലാശാല സ്‌ക്വാഡാണ് ഇയാള്‍ കോപ്പിയടിച്ചത് പിടികൂടിയത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു ആദര്‍ശ്. സമാനമായി 2015ല്‍ തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസിനെതിരെയും കോപ്പിയടിയുടെ പേരില്‍ നടപടി എടുത്തിരുന്നു. എംജി സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. വകുപ്പ് തല അന്വേഷണത്തില്‍ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റി. എംജി സര്‍വകലാശാലയുടെ പരീക്ഷകളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഇദ്ദേഹത്തെ വിലക്കി. 

Tags:    

Similar News