കൽപ്പറ്റയിൽ കള്ളനോട്ടുകൾ പിടികൂടിയ കേസിൽ ഒരാൾ അറസ്റ്റിൽ

Update: 2023-01-03 15:04 GMT

കൽപ്പറ്റ: കൽപ്പറ്റയിൽ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകൾ പിടികൂടിയ കേസിൽ ഒരാളെ പോലിസ് അറസ്റ്റു ചെയ്തു. മുട്ടിൽ ചിലഞ്ഞിച്ചാൽ കല്ലംപെട്ടി വീട്ടിൽ സനീർ (39) ആണ് അറസ്റ്റിലായത്. കായംകുളം പോലിസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സനീറിന്റെ പേരിൽ ബെംഗളൂരുവിലും സമാനമായ കേസുണ്ടെന്നും മുമ്പും കള്ളനോട്ടുകേസിൽ പ്രതിയാണെന്നും പോലിസ് പറഞ്ഞു. കൽപ്പറ്റ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് സനീറിനെ അറസ്റ്റു ചെയ്തത്.

Similar News