എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് ജൂണ്‍ മുതല്‍

Update: 2025-01-16 01:36 GMT

നെടുമ്പാശേരി: എയര്‍കേരള ജൂണ്‍ മാസത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍നിന്നായിരിക്കും ആദ്യ സര്‍വീസ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും ആദ്യം സര്‍വീസ് നടത്തുക. അഞ്ച് വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകും. വിമാനങ്ങള്‍ ലഭ്യമാക്കാന്‍ ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി പറന്നെത്തുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

കൊച്ചി വിമാനത്താവളത്തില്‍ നടന്ന ഹബ്ബ് പ്രഖ്യാപനച്ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, സിയാല്‍ ഡയറക്ടര്‍ ജി മനു, എയര്‍ കേരള ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട, സിഇഒ ഹരീഷ്‌കുട്ടി, ആഷിഖ് എന്നിവര്‍ പങ്കെടുത്തു. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഫി അഹമദ്, അയൂബ് കല്ലട എന്നിവരാണ് എയര്‍കേരളയുടെ നേതൃത്വം വഹിക്കുന്നത്.

Similar News