വയനാട്ടിലെ ഫ്‌ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

Update: 2024-04-17 10:28 GMT

വൈത്തിരി (വയനാട്): ലക്കിടിയിലെ ഫ്ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്.ബുധനാഴ്ചയാണ് ഫ്ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags:    

Similar News