
വയനാട്: രാധയെന്ന സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍. കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വയറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. കടുവയെ കൊല്ലാന്‍ ഇറങ്ങിയ പ്രത്യേകദൗത്യസംഘമാണ് ഇന്ന് രാവിലെ കടുവയുടെ ശവശരീരം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് വയനാട് മാനന്തവാടി സ്വദേശി രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ കാപ്പി പറിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം. വനത്തിലെ താത്ക്കാലിക വാച്ചർ അപ്പച്ചന്റെ ഭാര്യയാണ് രാധ.