ഹൈദരാബാദ്: തെലങ്കാന നിയമസഭയിലെ എല്ലാ എംഎല്‍എമാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. എംഎല്‍എമാര്‍ക്കു പുറമെ നിയമസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന വേണ്ടിവരും. തെലങ്കാന നിയമസഭ സ്പീക്കര്‍ പൊചാറം ശ്രീനിവാസ റെഡ്ഡിയാണ് ഇക്കാര്യമറിയിച്ചത്. സെപ്റ്റംബര്‍ 7ന് തുടങ്ങുന്ന സമ്മേളനത്തില്‍ കൊവിഡി നെഗറ്റീവ് ആയവരെ മാത്രമേ അനുവദിക്കൂ. എല്ലാവരും മാസ്‌കുകള്‍ ധരിക്കുകയും വേണം.
അസംബ്ലിയോടുബന്ധിച്ച് തെര്‍മല്‍ സ്‌കാനറുകളും പരിശോധന നടത്തുന്നതിനുളള പരിശോധനാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ആംബുലന്‍സുകളും സജ്ജാമാക്കി. ഓരോരുത്തര്‍ക്കും ഓരോ മാസ്‌ക്, സാനിറ്റൈസര്‍, ഓക്‌സി മീറ്റര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയും നല്‍കും. മന്ത്രിമാര്‍ക്കൊപ്പം ഒന്നോ രണ്ടോ സഹായികളെ മാത്രമേ അനുവദിക്കൂ.