മന്‍മോഹന്‍ സിങിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
നെഞ്ചുവേദനയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍സിങിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ കൊവിഡ് പരിശോധന നടത്തിയത്.
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഞായറാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നെഞ്ചുവേദനയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍സിങിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ കൊവിഡ് പരിശോധന നടത്തിയത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
മരുന്നിലെ അലര്‍ജിയെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആരോഗ്യനില മോശമായതെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ കാര്‍ഡിയാക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍സിങിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേകസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്.87കാരനായ മന്‍മോഹന്‍സിംഗിന് പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്. 2009ല്‍ മാത്രം രണ്ട് തവണ അദ്ദേഹം ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. അതിന് മുമ്പ് 1990ലും ബൈപാസ് സര്‍ജറി നടന്നിരുന്നു.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നുമാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.