മനോരമ കൊല: കുത്തിയ ശേഷം സാരികൊണ്ട് കഴുത്ത് മുറുക്കി വകവരുത്തിയെന്ന് പ്രതി
തെളിവെടുപ്പിനിടെയാണ് ആദം അലി കുറ്റം സമ്മതിച്ചത്
തിരുവനന്തപുരം: കേശവദാസപുരം സ്വദേശി മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലി കുറ്റം സമ്മതിച്ചു. കഴുത്തില്‍ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി. തെളിവെടുപ്പിനിടെയാണ് ആദം അലി കുറ്റം സമ്മതിച്ചത്.
മനോരമയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ പൂന്തോട്ടത്തില്‍ നിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാന്‍ തിരിഞ്ഞു നിന്ന മനോരമയെ കടന്നുപിടിക്കുകയും കത്തികൊണ്ട് കുത്തുകയും സാരികൊണ്ട് കഴുത്ത് മുറുക്കുകയുമായിരുന്നു. അവിടെ നിന്ന് തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് മൃതദേഹം വലിച്ചഴിച്ച് കൊണ്ടുപോകുകയായിരുന്നെന്നും പ്രതി സമ്മതിച്ചു.
അതേ സമയം, പ്രതിയെ പോലിസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് പ്രദേശത്ത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.