മസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി

Update: 2024-05-20 09:35 GMT
മസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തിരെഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇഡി നല്‍കിയ അപ്പീലിലാണ് ഹൈകോടതി ഉത്തരവ്.

നിലവില്‍ പത്തനംതിട്ടയിലെ സിപിഐഎം ലോക്‌സഭാ സ്ഥാനാര്‍ഥിയാണ് തോമസ് ഐസക്ക്. വോട്ടെടുപ്പ് കഴിയുന്ന വരെ ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു സിംഗിള്‍ ബെഞ്ച്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു ഇഡി എന്നാല്‍ കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലെ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഫെമ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐസക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Similar News