മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യവും സ്റ്റാർട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു

Update: 2022-10-29 09:03 GMT

മെഡിക്കൽ ടെക്നോളജി (മെഡ്ടെക്), മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റർമാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിലെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും (കെഎംടിസി) കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. ടെക്നോപാർക്കിൽ നടന്ന ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും കെഎംടിസി സ്പെഷ്യൽ ഓഫീസർ സി. പത്മകുമാറുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണ മേഖലയിലെ ഗവേഷണ- വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തിൽ മുൻനിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം. സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുന്നവിധം ഗവേഷണ- വികസന, ഉൽപാദന മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നൽകുകയാണ് കൺസോർഷ്യം ചെയ്യുക.

പ്രശ്‌നസാധ്യതകളേറെയുള്ള മെഡ്ടെക്, മെഡിക്കൽ ഉപകരണ മേഖലയിൽ മെഡിക്കൽ കൺസോർഷ്യത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ ഈ മേഖലയിലെ ശേഷി വർധിപ്പിക്കാനും ആവാസവ്യവസ്ഥയെ കൂടുതൽ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണരംഗത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ആ ലക്ഷ്യത്തിനാണ് മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം മുൻഗണന നൽകുന്നതെന്നും സെപ്ഷ്യൽ ഓഫീസർ സി. പത്മകുമാർ പറഞ്ഞു.

Tags:    

Similar News