എയര്‍ ഇന്ത്യയില്‍ ഇനി 'എന്തിനും ' ജയ്ഹിന്ദ്; ആകാശത്തുള്ളവരെ വെറുതെ വിടണം - മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്കുന്ന ഓരോ അറിയിപ്പിന് ശേഷവും ജീവനക്കാര്‍ ജയ്ഹിന്ദ് പറയണം എന്ന എയര്‍ ഇന്ത്യയുടെ നിര്‍ദേശത്തിനെ ട്രോളി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി.
Former J&K CM Mehbooba Mufti tweets,"Little surprise that with General Elections around the corner,the josh of patriotism hasn't even spared the skies." Y'day,Air India issued a circular to all cabin crew&cockpit crew directing them to say' Jai Hind' aftr any announcement onboard pic.twitter.com/sloobFmErD
— ANI (@ANI) March 5, 2019
ട്വിറ്ററിലൂടെയാണ് അവര്‍ എയര്‍ ഇന്ത്യയുടെ നിര്‍ദേശത്തെ ട്രോളിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ രാജ്യസ്നേഹത്തിന്റെ പേരില്‍ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലെന്നാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, എയര്‍ ഇന്ത്യയുടെ വിവാദ സര്‍ക്കുലറിനെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രോളുകള്‍ നിറഞ്ഞുകഴിഞ്ഞു.
എയര്‍ ഇന്ത്യയുടെ എംഡിയായി അശ്വനി ലോഹാനി ചുമതലയേറ്റതിനെത്തുടര്ന്ന തിങ്കളാഴ്ചയാണ് യാത്രക്കാര്‍ക്ക് ഓരോ അറിയിപ്പ് നല്‍കിയതിന് ശേഷവും വിമാനജീവനക്കാര്‍ എയര്‍ ഇന്ത്യ ജയ്ഹിന്ദ് പറയണമെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പൈലറ്റ് ഉള്‍പ്പടെയുള്ള കാബിന് ജീവനക്കാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. 2016ല്‍ മുന്‍പ് എയര്‍ ഇന്ത്യ ചെയര്‍മാനായി സേവനമനുഷ്ടിച്ച അവസരത്തിലും അശ്വിനി ലോഹാനി സമാന നിര്‍ദേശം നല്‍കിയിരുന്നു.