മാനസികരോഗിയായ മകള്‍ അമ്മയെ വെട്ടിക്കൊന്ന് വീടിന് മുന്നിലിട്ട് തീകൊളുത്തി

മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) മരിച്ചത്.

Update: 2021-09-10 09:41 GMT

തിരുവനന്തപുരം: മാനസിക രോഗിയായ മകള്‍ മാതാവിന്റെ തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച് വീടിന് മുന്നിലിട്ട് തീ കൊളുത്തി. മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അന്നമ്മയുടെ മകള്‍ ലീല വീട്ടിനുള്ളല്‍ വച്ച് മാതാവിന്റെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിച്ചു. തല ഭാഗീകമായി കത്തി.

മാനസിക രോഗിയായ മകളുമായിട്ടാണ് അന്നമ്മ താമസിക്കുന്നത്. തീ കൊളുത്തുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ചിരുന്ന ലീലയെ നരുവാമൂട് പോലിസ് അറസ്റ്റ് ചെയ്തു. അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്.

Tags:    

Similar News