വാക്‌സിന്‍ സ്വീകരിച്ച മെക്‌സിക്കന്‍ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍

Update: 2021-01-03 04:29 GMT

മെക്‌സിക്കന്‍സിറ്റി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മെക്‌സിന്‍ ഡോക്ടറെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 32 വയസ്സുള്ള ലേഡി ഡോക്ടറാണ് ഫൈസര്‍ - ബയോടെക് കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം അസുഖബാധിതയായത്. ഡോക്ടറുടെ പേരും മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ന്യവോ ലിയോണ്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇപ്പോള്‍ ഡോക്ടര്‍ ചികില്‍സ തേടിയിട്ടുള്ളത്. ശ്വാസതടസ്സം, ത്വക്കില്‍ തടിപ്പും ചൊറിച്ചിലും പാടുകളും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

എന്‍സെഫലോമയോലൈറ്റിസ് ബാധിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്‍സെഫലോമയോലൈറ്റിസ് തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും ബാധിക്കുന്ന അണുബാധയാണ്.

അതേസമയം ഡോക്ടര്‍ക്ക് അലര്‍ജിയുണ്ടാവാറുണ്ടെന്നും കൊവിഡ് വാക്‌സിന്‍ നല്‍കിയതിന്റെ ഭാഗമല്ല രോഗമുണ്ടായതെന്നും ആരോഗ്യ മന്ത്രായം പറയുന്നു. ഫൈസറും ബയോഎന്‍ടെക്കും പ്രതികരിച്ചിട്ടില്ല.

Tags:    

Similar News