റെക്കാര്‍ഡിട്ട് എം എഫ് ഹുസൈന്റെ 'അണ്‍ടൈറ്റില്‍ഡ്'; മറികടന്നത് 'ദ സ്റ്റോറി ടെല്ലറി' നെ

ന്യൂഡല്‍ഹി: 118 കോടിയിലധികം രൂപക്ക് ലേലത്തില്‍ വിറ്റ് ചിത്രകാരന്‍ എം എഫ് ഹുസൈന്റെ പെയിന്റിംഗ്. ഇതോടെ ഏറ്റവും വലിയ തുകക്ക് വിറ്റുപോയ കലാസൃഷ്ടടിയായി ഇത് മാറിയിരിക്കുകയാണ്. മാര്‍ച്ച് 19 ന് ന്യൂയോര്‍ക്കില്‍ നടന്ന ക്രിസ്റ്റീസ് ലേലത്തിലാണ് 13.8 മില്യണ്‍ ഡോളര്‍ (118 കോടിയിലധികം രൂപ) വിലയ്ക്ക് എംഎഫ് ഹുസൈന്റെ ''അണ്‍ടൈറ്റില്‍ഡ് (ഗ്രാം യാത്ര)'' എന്ന പെയിന്റിങ് വിറ്റഴിക്കപ്പെട്ടത്.

''അണ്‍ടൈറ്റില്‍ഡ് (ഗ്രാം യാത്ര)''
ഹുസൈന്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന 1950 കളിലെ ഈ ചിത്രം, 2023 ല്‍ മുംബൈയില്‍ നടന്ന ലേലത്തില്‍ ഏകദേശം 7.4 മില്യണ്‍ ഡോളറിന് (61.8 കോടി രൂപ) വിറ്റുപോയ അമൃത ഷേര്‍-ഗില്ലിന്റെ 1937 ലെ പെയിന്റിംഗായ 'ദ സ്റ്റോറി ടെല്ലറി' നെ മറികടന്നു.

'ദ സ്റ്റോറി ടെല്ലര്‍'
'ഇത് ഒരു നാഴികക്കല്ലാണെന്നും ആധുനികവും സമകാലികവുമായ ദക്ഷിണേഷ്യന്‍ കലാ വിപണിയുടെ അസാധാരണമായ ഉയര്‍ച്ചയുടെ പാത അടയാളപ്പെടുത്തുന്നതാണ് ഇതെന്നും ക്രിസ്റ്റീസ് സൗത്ത് ഏഷ്യന്‍ മോഡേണ്‍ ആന്‍ഡ് കണ്ടംപററി ആര്‍ട്ടിന്റെ തലവന്‍ നിഷാദ് അവാരി പറഞ്ഞു.1915 സെപ്റ്റംബര്‍ 17 ന് മഹാരാഷ്ട്രയിലെ പാണ്ഡര്‍പൂരില്‍ ജനിച്ച ഹുസൈന്റെ കലാസൃഷ്ടികളില്‍ വലിയൊരു ഭാഗം ചരിത്രത്തിലും പുരാണങ്ങളിലും ഇന്ത്യന്‍ സംസ്‌കാരത്തിലും ഊന്നിയുള്ളതു കൂടിയാണ്.