യുഎഇയില്‍ നേരിയ ഭൂചലനം

Update: 2020-09-04 06:42 GMT

ദുബൈ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 6.08നാണ് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News