സൈനിക ഹെലികോപ്റ്റര്‍ അപകടം; കാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി

Update: 2021-12-09 11:43 GMT

ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ട സൈനിക ഹെലികോപ്റ്റര്‍ അപകടത്തിര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട കാപ്റ്റന്‍ വരുണ്‍ സിങ്ങിനെ തുടര്‍ചികില്‍സക്കായി ബെംഗളൂരുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. വ്യോമാര്‍ഗമാണ് അദ്ദേഹത്തെ ബെംഗളൂരു ആശുപത്രിയിലെത്തിച്ചത്.

ആദ്യം ഒരു ആംബുലന്‍സിലാണ് വെല്ലിങ്ടണില്‍ നിന്ന് സുലൂര്‍ എയര്‍ ക്യാമ്പിലെത്തിച്ചത്. അവിടെ നിന്ന് ബെംഗളൂരുവിലേക്ക് വായുമാര്‍ഗം കൊണ്ടുപോയി. ബെംഗളൂരു കമാന്‍ഡ് ആശുപത്രിയിലാണ് തുടര്‍ചികിസ നടക്കുന്നത്.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വരുണ്‍ കഴിയുന്നതെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും കൈക്കൊള്ളുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. സേനയില്‍ ഗ്രൂപ്പ് കാപ്റ്റനാണ് വരുണ്‍ സിങ്.

അപകടസ്ഥലത്തുനിന്ന് നേരെ മിലിറ്ററി ആശുത്രിയിലേക്ക് കൊണ്ടുപോയത്. ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. മകനെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് പിതാവ് കേണല്‍ കെ പി സിങ് (റിട്ട) പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒന്നും പറയാനായില്ലെന്ന് കേണല്‍ സിങ് പറഞ്ഞു. നില ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

Tags:    

Similar News