സൈനിക ഹെലികോപ്റ്റര്‍ അപകടം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിപിന്‍ റാവത്തിന്റെ വസതിയിലെത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തിന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചു. തമിഴ്‌നാട്ടിലെ കൂനൂരില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്ന ഹെലികോപ്റ്റര്‍ നീലഗിരി മലനിരകളില്‍ തകര്‍ന്നുവീണിരുന്നു.
ജനറല്‍ ബിപിന്‍ റാവത്ത് തര്‍ന്നുവീണ ചോപ്പറിലുണ്ടായിരുന്നുവെന്ന് എയര്‍ ഫോഴ്‌സ് സ്ഥിരീകരിച്ചു .ഐഎഫ് എംഐ 17 വി 5 ഹെലികോപ്റ്ററാണ് സുലൂരില്‍ നിന്ന് പറന്നുയര്‍ന്ന് കൂനൂര്‍ സൈനിക സ്റ്റാഫ് കോളജില്‍ ഇറങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് തകകര്‍ന്നുവീണത്.
അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇതേകുറിച്ച് പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തും.
ഇന്ത്യന്‍ വ്യോമസേന അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.