സൈനിക ഹെലികോപ്റ്റര്‍ അപകടം: ആരൊക്കെയാണ് ജനറല്‍ റാവത്തിനൊപ്പം സഞ്ചരിച്ചിരുന്നത്?

Update: 2021-12-08 09:52 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും ഒരു കുടുംബാംഗവും ഏതാനും ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കൂടാതെ ഡിഫന്‍സ് അസസ്റ്റന്‍ഡ്, സെക്യൂരിറ്റി കമാന്‍ഡോസ്, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരും അപകടം നടന്ന ചോപ്പറിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.20ന് തമിഴ്‌നാടിലെ നീലഗിരി കുന്നുകളിലാണ് അപകടം നടന്നത്. ഇതുവരെ അറിയുന്ന വിവരമനുസരിച്ച് 14 പേര്‍ വിമാനത്തിലുണ്ടായിരുന്നു. എയര്‍ഫോഴ്‌സിന്റെ എംഐ 14വി5 ഹെലികോപ്റ്ററിലാണ് സംഘം സഞ്ചരിച്ചിരുന്നത്. 

ജനറല്‍ റാവത്ത് അതിലുണ്ടായിരുന്നുവെന്ന കാര്യം എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

അദ്ദേഹത്തിനു പുറമെ ഉണ്ടായിരുന്നവര്‍:

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്

ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, എസ്എം, വിഎസ്എം

ലഫ്റ്റനന്റ് കേണല്‍ ഹരിജിന്ദര്‍ സിങ്

എന്‍ കെ ഗുര്‍സേവക് സിങ്

എന്‍ കെ ജിതേന്ദ്ര കുമാര്‍

വിവേക് കുമാര്‍

ബി സായ് തേജ

ഹാവ് സത്പാല്‍

കൂടാതെ അഞ്ച് ഹെലികോപ്റ്റര്‍ ജോലിക്കാര്‍

നീലഗിരിയിലെ വനപ്രദേശത്താണ് ചോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവസ്ഥലത്തെത്തുക ബുദ്ധിമുട്ടാണ്. മലയിടുക്കിലാണ് ചോപ്പര്‍ വീണത്. പ്രദേശത്ത് കനത്ത പുകപടലങ്ങള്‍ ഉയര്‍ന്നു.

പരിക്കേറ്റവരെ വെല്ലിംങ്ടണ്‍ ബേസിലെ മിലിറ്ററി ആശുപത്രിയിലാണ് ചികില്‍സിക്കുന്നത്. 

Tags:    

Similar News