ഡാമുകളിലും കരഭൂമിയിലും സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രി തല ചര്‍ച്ച
തിരുവനന്തപുരം: ജല വിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലും കര ഭൂമിയിലും അനുയോജ്യമായ സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി, മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച നടത്തി. പദ്ധതിയ്ക്കനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്താന്‍ യോഗത്തില്‍ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി.
യോഗത്തില്‍, ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി കെ. ജോസ്, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി അശോക്, കെഎസ്ഇബി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എന്‍എസ് പിള്ള ഐഎ & എഎസ്, വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ജല വിഭവ വകുപ്പിലെയും, കെ എസ്ഇബിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.