മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു

Update: 2022-05-16 04:22 GMT
മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ ഔദ്യോഗിക വാഹനം കണ്ണൂരില്‍ അപകടത്തില്‍ പെട്ടു. കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു സംഭവം.ഞായറാഴ്ച രാത്രി 10ഓടെയാണ് അപകടമുണ്ടായത്. മഴയെ തുടര്‍ന്ന് കാര്‍ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി മറ്റൊരു വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നു.

Tags:    

Similar News