വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി വാസവന്‍

Update: 2022-02-07 08:15 GMT

തിരുവനന്തപുരം; മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വാസവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി ആലോചിച്ചാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.

വാവ സുരേഷ് ഇടിഞ്ഞുപൊളിയാറായ ഒരു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സിപിഎമ്മിന്റെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്ത് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

വാവ സുരേഷുമായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. 

Tags:    

Similar News