മന്ത്രിമാരുമായുള്ള ചർച്ച പരാജയം: റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

Update: 2024-07-04 18:48 GMT

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജിആര്‍ അനിലും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും.

റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപോര്‍ട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതില്‍ തീരുമാനമെടുക്കാന്‍ 10ാം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

എന്നാല്‍ ബാക്കിയുള്ള ദിവസങ്ങളില്‍ തീരുമാനമെടുക്കാന്‍ എന്താണ് പ്രയാസമെന്ന് സമരക്കാര്‍ ചോദിച്ചു. വ്യാപരികളുടെ വേതനം പരിഷ്‌ക്കരിക്കുക, ക്ഷേമനിധി പുതുക്കി നല്‍കുക, കേന്ദ്ര അവഗണന നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ പ്രധാനമായും മുന്നോട്ട് വെച്ചത്.

Tags:    

Similar News