കോഴിക്കോട് : രാമനാട്ടുകര മുതൽ അഴിയൂർ വരെ കോഴിക്കോട് ജില്ലയിലെ ദേശീയ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ യാത്രക്കാർക്ക് പ്രത്യേകിച്ച് മഴക്കാലത്ത് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുന്നു, വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നു. സർവീസ് റോഡ് യാഥാർത്ഥ്യമാക്കിയതിനു ശേഷം ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതാണ് ഉചിതം. ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറുമാരായ വാഹിദ് ചെറുവറ്റ, ജലീൽ സഖാഫി ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി, എ പി നാസർ, സെക്രട്ടറിമാരായ കെ പി ഗോപി, കെ ഷമീർ, പി ടി അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുൽ കയ്യും, എം അഹ്മദ് മാസ്റ്റർ, ബാലൻ നടവണ്ണുർ, ടി പി മുഹമ്മദ്, ഷറഫുദ്ദീൻ പി പി എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം എ സലിം, ഷാനവാസ് മത്തോട്ടം, മുഹമ്മദ് മാസ്റ്റർ (ബേപ്പൂർ), മുഹമ്മദ് ഷിജി, എൻ പി താരിഖ്, എം പി സിദ്ദീഖ് (സൗത്ത്), റസാഖ് ചാക്കേരി, സഹദ് മായനാട് (നോർത്ത്), റഷീദ് പി കാരന്തൂർ, ഹനീഫ പാലാഴി, അഷ്റഫ് പെരുമണ്ണ, പ്രൊഫ. മുഹമ്മദ് അഹമ്മദ് നദ് വി (കുന്നമംഗലം), സി പി ഷമീർ, സലാം ഹാജി (തിരുവമ്പാടി), ടി പി യുസുഫ്, ഇ പി റസാഖ്, എം കെ അബ്ദുറഹ്മാൻ മാസ്റ്റർ (കൊടുവള്ളി), നവാസ് നടുവണ്ണൂർ (ബാലുശ്ശേരി), എം കെ ഫിറോസ് (കൊയിലാണ്ടി), ഹമീദ് എടവരാട്, മൊയ്‌ദീൻ മാസ്റ്റർ (പേരാമ്പ്ര), കെ പി സാദിഖ് (കുറ്റ്യാടി), ജെ പി അബൂബക്കർ മാസ്റ്റർ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ഖാലിദ് പൊയിലങ്കി (നാദാപുരം), ഷംസീർ ചോമ്പാല, കെ കെ ബഷീർ (വടകര) എന്നിവരും ഹുസൈൻ മണക്കടവ്, എ ടി കെ അഷ്റഫ്, സുഹറ ചാത്തമംഗലം, റൈഹാനത്ത് മായനാട്, റംഷീന ജലീൽ, ഷബ്‌ന തച്ചംപൊയിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.