ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം.

Update: 2021-07-16 08:57 GMT

കോഴിക്കോട്: മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് സംരക്ഷിച്ച് ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സച്ചാര്‍, പാലൊളി കമ്മീഷനുകളുടെ നിര്‍ദേശം അവഗണിക്കരുത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥയാണ് പാലൊളി കമ്മീഷന്റെ ഉള്ളടക്കം. ഇത് പൂര്‍ണമായി നടപ്പിലാക്കി നീതിയുടെ പക്ഷത്ത് നില്‍ക്കണമെന്നും, മറ്റ് പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് ഇത് എതിരല്ലെന്നും പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ആവശ്യപ്പെട്ടു. സയ്യിദ് കെ വി തങ്ങള്‍, അബൂബക്കര്‍ ലത്തീഫ് മുസ്‌ല്യാര്‍ കുടിക്കാട്ടൂര്‍, സയ്യിദ് അബദുലത്തീഫ് ബാവ തങ്ങള്‍, എ കെ സി മുഹമ്മദ് ഫൈസി, ടി എന്‍ കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, എന്‍ മുഹമ്മദലി മാസ്റ്റര്‍, അഫ്‌സല്‍ കൊളാരി, റശീദ് മുസ്‌ല്യാര്‍ ആയഞ്ചേരി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് സലിം അണ്ടോണ സംസാരിച്ചു.




Tags:    

Similar News