കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Update: 2025-03-30 00:41 GMT
കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈന്‍ അശ്വതിയില്‍ അളകര്‍ രാജന്‍ വെങ്കിട ലക്ഷ്മി ദമ്പതികളുടെ മകന്‍ ശ്രീപാര്‍ത്ഥ സാരഥി (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Similar News