തൊഴുപുഴയില്‍ നിന്ന് കാണാതായ മധ്യ വയസ്‌കനെ കൊലപ്പെടുത്തിയതെന്ന് സംശയം

Update: 2025-03-22 07:10 GMT
തൊഴുപുഴയില്‍ നിന്ന് കാണാതായ മധ്യ വയസ്‌കനെ കൊലപ്പെടുത്തിയതെന്ന് സംശയം

തൊടുപുഴ: തൊഴുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിനെ കൊലപ്പെടുത്തിയതായി സംശയം. സംഭവത്തില്‍ പോലിസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ചുവെന്നാണ് സൂചന.

വ്യാഴാഴ്ച മുതല്‍ ബിജു ജോസഫിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ബിജു തിരിച്ച് വീട്ടിയിലെത്തിയില്ല. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ്, സംശയാസ്പദമായി മൂന്ന് പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന്‌റെ ഫലമായി കേസ് കലയന്താനി ഗോഡൗണിലേക്ക് എത്തുകയായിരുന്നു. നിലവില്‍ സ്ഥലത്ത് പോലിസ് പരിശോധന നടത്തുകയാണ്.

Tags:    

Similar News